കര്‍ഷകര്‍ക്കു കരുതലായി ഇൻഫാം കൗൺസിലിംഗ്‌ സെന്ററുകൾ ആരംഭിക്കും

കാഞ്ഞിരപ്പള്ളി: കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികളിൽ കർഷകർക്ക് കരുതലായി നിൽക്കാൻ ഇൻഫാം കാർഷികജില്ല അടിസ്ഥാനത്തിൽ കൗൺസിലിംഗ്‌ സെന്റുകൾ ആരംഭിക്കുമെന്ന് ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രതികൂല കാലാവസ്ഥയും കാട്ടുമൃഗങ്ങളും പ്രകൃതിക്ഷോഭങ്ങളുംമൂലം കര്‍ഷകരുടെ ജീവതത്തിലുണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കുന്നതിനും സങ്കടകരമായ ജീവിതസാഹചര്യങ്ങളെ തരണം ചെയ്യുന്നതിനും കര്‍ഷകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഫാം കൗൺസിലിംഗ്‌ സെന്ററുകൾ ആരംഭിക്കുന്നതെന്ന് ഫാ. തോമസ് മറ്റമുണ്ടയിൽ കൂട്ടിച്ചേര്‍ത്തു. പരിചയസമ്പന്നരും പരിശീലനം സിദ്ധിച്ചവരുമായ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരിക്കും സെന്റർ പ്രവർത്തിക്കുന്നത്

യോഗത്തില്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ജിന്‍സ് കിഴക്കേല്‍, കൗണ്‍സിലിംഗ് കോഓര്‍ഡിനേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, ഫാ. ജസ്റ്റിന്‍ മതിയത്ത്, നാഷണല്‍ ഭാരവാഹികളായ ജെയ്‌സണ്‍ ചെംബ്ലായില്‍, നെല്‍വിന്‍ സി. ജോയ്, സംസ്ഥാന സെക്രട്ടറി ഡോ. പി.വി. മാത്യു, ട്രഷറര്‍ തോമസ് തുപ്പലഞ്ഞിയില്‍, ജില്ലാ സെക്രട്ടറി തോമസ് വാരണത്ത്, വൈസ് പ്രസിഡന്റ് ബേബി ഗണപതിപ്ലാക്കല്‍, ജോയിന്റ് സെക്രട്ടറി ജോബിന്‍ ജോസഫ്, ട്രഷറര്‍ അലക്‌സാണ്ടര്‍ പി.എം. എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!