മറിഞ്ഞ ലോറിയിൽ നിന്നും മണിമലയാറ്റിൽ വീണ കോഴിത്തീറ്റ ചാക്കുകൾ മൂന്നാഴ്ച കഴിഞ്ഞിട്ടും നീക്കിയില്ല ; പ്രദേശവാസികൾ ദുരിതത്തിൽ..

ചെറുവള്ളി: പൊൻകുന്നം -പുനലൂർ ഹൈവേയിൽ നിന്ന് മണിമലയാറ്റിലേക്ക് മറിഞ്ഞ ലോറിയിൽ നിന്ന് വീണ കോഴിത്തീറ്റച്ചാക്കുകൾ നീക്കാത്തതുമൂലം ജനങ്ങൾ ദുരിതത്തിൽ . തേക്കുംമൂട്ടിൽ മണിമലയാറ്റിലേക്ക് കഴിഞ്ഞ മാസം 13-നാണ് ലോറി മറിഞ്ഞത്. ഇപ്പോൾ ആറ്റിലെ വെള്ളം മലിനമായി സമീപ കടവുകളിൽ കുളിക്കാൻ ആവുന്നില്ലെന്ന് പ്രദേശവാസികളുടെ പരാതി.

ചാക്കുകൾ ആറ്റിൽ നിരന്ന നിലയിലും കുറെ ചാക്കുകൾ അടുത്തുള്ള പാറക്കെട്ടുകളിൽ കയറ്റിവെച്ച നിലയിലുമാണ്. ഒഴുക്കുകുറഞ്ഞതോടെ വെള്ളം മലിനപ്പെട്ട് സമീപ കടവുകളിലൊന്നും കുളിക്കാനും അലക്കാനും നിർവാഹമില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.

error: Content is protected !!