എലിക്കുളം കാപ്പുകയത്തെ 42 ഏക്കർ പാടശേഖരത്തിൽ വിളവെടുപ്പുത്സവം

എലിക്കുളം : കാഞ്ഞിരപ്പള്ളി താലുക്കിൽ നെൽകൃഷി ഇനിയും നില നിൽക്കുന്ന എലിക്കുളം കാപ്പുകയത്തെ 42 ഏക്കർ പാടത്തു വിളഞ്ഞത് ഇക്കുറിയും നൂറുമേനി. ആറു വർഷം മുമ്പ് വെറും ഒന്നര ഏക്കറായി കുറഞ്ഞ നെൽകൃഷിയാണ് കർഷക കൂട്ടായ്മയുടെയും കൃഷിവകുപ്പിന്റെയും ത്രിതലപഞ്ചായത്തുകളുടെയും സജീവമായ ഇടപെടലുകളിലൂടെ 42 ഏക്കറിലേക്ക് എത്തിയത്.

കൃഷിയുടെ അടിസ്ഥാനപാഠങ്ങൾ ചോരയിലുള്ള കാപ്പുകയത്തെ കർഷകർ സ്വന്തം നെല്ലിനെ എലിക്കുളത്തിന്റെ തനത് എലികുളം റൈസ് എന്ന പേരിൽ അരിയാക്കി കുരുവിക്കൂട് നാട്ടുചന്തയിലുൾപ്പെടെ പൊതുവിപണിയിലും എത്തിച്ച് മാതൃകയായി. ഉമ എന്ന മുപ്പു കുറഞ്ഞ ഇനം നെല്ലാണ് ഇക്കുറിയും ബംപർ വിളവ് സ മ്മാനിച്ചത്.

എലിക്കുളം സെന്റ് മാത്യൂസ് എൽപി, യുപി സ്‌കൂളുകളിലെ സ്റ്റുഡന്റ്സ് ഗ്രീൻ ആർമി കേഡറ്റുകളുടെ കൊയ്ത്തുപാട്ടുകളുടെ അകമ്പടിയോടെ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോ
ട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്‌ണൻ മുഖ്യപ്രഭാഷണവും കൃഷി ഓ ഫീസർ കെ. പ്രവീൺ പദ്ധതി വി ശദീകരണവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാമോൾ, പഞ്ചായത്തംഗങ്ങളായ ആശാമോൾ, സെൽവി
വിത്സൻ, മാത്യൂസ്പെരുമനങ്ങാട്ട്, ദീപാ ശ്രീജേഷ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, പാടശേഖര സമിതി ഭാരവാഹികളായ ഔസേപ്പച്ചൻ ഞാറയ്ക്കൽ, ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, കുട്ടപ്പൻ താന്നിക്കൽ, എം.എം. ജോർജ് മണ്ഡപത്തിൽ, വിത്സൻ പാമ്പൂരിക്കൽ, ജോ
സചെഞ്ചേരിൽ, സ്‌കൂൾ പ്രഥമാധ്യാപകരായ ആലീസ് ജോസഫ്, മായ എം. മെർലിൻ, അധ്യാപക പ്രതിനിധികളായ ബെറ്റ്സി ജേക്കബ്, റിന്റു തോമസ്, മാത്യൂസ് ജോർജ്, റോബിൻ ജോർജ്, ക്രിസ്റ്റോ ജോൺ, അഞ്ജു പി. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!