ഗോരക്ഷ മഹാപദയാത്രയ്ക്ക് എരുമേലിയില്‍ സ്വീകരണം നല്‍കി.
എരുമേലി : ജനാരോഗ്യം, ക്ഷേമം – സന്തോഷം എന്നിവയെ അടിസ്ഥാനമാക്കി അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പശുവുമായി നടത്തുന്ന ഗോരക്ഷ മഹാപദയാത്രയ്ക്ക് എരുമേലിയില്‍ സ്വീകരണം നല്‍കി. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ 14 സംസ്ഥാനങ്ങള്‍ ഏകദേശം 4900 കിലോമീറ്റര്‍ 180 ദിവസങ്ങള്‍ കൊണ്ട് കാല്‍ നടയായി സഞ്ചരിച്ചാണ് എരുമേലിയില്‍ ബുധനാഴ്ച വൈകിട്ട് എത്തിയതെന്ന് ഗോരക്ഷ മഹാ പദയാത്ര സംഘം ഭാരവാഹികൾ പറഞ്ഞു.
അഖില ഭാരത ഗുരുസേവ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ബാലകൃഷ്ണ ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് മഹാപദയാത്ര . ഗോഹത്യ, നാടന്‍ പശുക്കളുടെ വംശസങ്കരണം തടയുക, ഗോ ആധാരിക ഉല്പന്നങ്ങളും, പ്രകൃതി – കൃഷിയും പ്രോത്സാഹിപ്പിക്കുക, ഇതിനായി പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര. എരുമേലി പേട്ട കൊച്ചമ്പലത്തില്‍ നിന്ന് മേല്‍ശാന്തി കര്‍പ്പൂരാദി നടത്തി പൂമാല ചാര്‍ത്തി സ്വീകരിച്ചു. വലിയമ്പലത്തില്‍ മഹാ പദയാത്രയെ ആരതി നടത്തി സ്വീകരിച്ചു.