KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് കോളേജ് വിദ്യാർഥികൾക്ക് പരുക്ക്

കാഞ്ഞിരപ്പളളി: ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് വിദ്യാർഥികൾക്ക് പരുക്ക്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്ക്സ് കോളേജ് ഡിഗ്രി വിദ്യാർഥികളായ അമൽ (21), സിദ്ധാർത്ഥ് (21) എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. ഇരുപത്തിയാറാം മൈലിൽ നിന്നും ഇടക്കുന്നത്തേക്കുള്ള റോഡിലേക്ക് തിരിയുകയായിരുന്ന സ്വകാര്യ ബസും ദേശീയപാതയിലൂടെ വരികയായിരുന്ന സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.

error: Content is protected !!