അന്താരാഷ്ട്ര വന ദിനം ആചരിച്ചു
എരുമേലി :: പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷന്റെ അഭിമുഖത്തിൽ ലോക വന ദിനത്തോടനുബന്ധിച്ച് വിവിധ ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വനദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ഹരിത കേരള മിഷനിലെ വിദഗ്ദർ വന അതിർത്തികളിലെ മാലിന്യ സംസ്കരണത്തെക്കുറിച്ച് കുഴിമാവ് ഇ.ഡി.സി ഹാളിൽ വച്ച് പരിശീലനം നല്കി. സമ്മേളനം കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു ഉദ്ഘാടനം ചെയ്‌തു.വൈസ് പ്രസിഡന്റ് പി ഡി പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി.
അഴുത റെയിഞ്ച് ഓഫീസർ ബെന്നി ഐക്കര അധ്യക്ഷത വഹിച്ചു. ഇ.ഡി.സി. ചെയർമാൻമാരായ പി.പി.സുകുമാരൻ, ജോയ് മോൻ, അനീഷ ഷാജി, പ്രസന്നൻ, ജോൺ സി.സി, അജ്ഞു അഭിലാഷ്, രതീഷ്, മാധവൻ, മുതലായവർ പ്രസംഗിച്ചു. നവകേരളം കർമപദ്ധതി റിസോഴ്സ് പേഴ്സൺമാരായ അമൽ രാജ്, ഷെഫി ജോൺ എന്നിവർ ക്ലാസുകൾ നയിച്ചു. അസിസ്റ്റൻറ് നേച്ചർ എജുക്കേഷൻ ഓഫീസർ സി ജി സുനിൽ വനദിന സന്ദേശം നൽകി.