ലഹരിക്കെതിരെ ജനകീയ കവചവുമായി ഡിവൈഎഫ്ഐ
കാഞ്ഞിരപ്പള്ളി : ലഹരിക്കെതിരെ ജനകീയ കവചവുമായി ഡി വൈ എഫ് ഐ കാഞ്ഞിരപ്പള്ളി മേഖലാ കമ്മിറ്റി. ഇതിന്റെ ഭാഗമായുള്ള സമൂഹ നോമ്പുതുറയും നടന്നു.
ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം ഷാജർ ഉദ്ഘടനം ചെയ്തു. സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമിം അഹമ്മദ്, ബി ആർ അൻഷാദ്, പി കെ നസീർ, ജില്ലാ പഞ്ചായത്ത് അംഗം കുമാരി പി ആർ അനുപമ, ജാസർ ഇ നാസർ, റിനോഷ് കെ രാജേഷ്, ടി കെ ജയൻ, അജാസ് റഷീദ് എന്നിവർ സംസാരിച്ചു. ലഹരി ഭീകരതയ്ക്കെതിരെ എക്സ് സൈസ് ഉദ്യോഗസ്ഥൻ നവാസ് ക്ലാസെടുത്തു. കെ എസ് അനസ് അധ്യക്ഷനായി.