ഇഫ്താർ വിരുന്നും ലഹരി വിരുദ്ധ സന്ദേശവും നടത്തി

കാഞ്ഞിരപ്പള്ളി :ടീം ഫോർ കാഞ്ഞിരപ്പള്ളി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും ലഹരി വിരുദ്ധ സന്ദേശവും നടത്തി. ഇഫ്താർ സംഗമം സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് അംഗം അഡ്വ: സുനിൽ താനമാക്കൽ ഇഫ്താർ സന്ദേശം നൽകി.

സമൂഹത്തിൽ വളർന്നുവരുന്ന ലഹരിയുടെ ഉപയോഗത്തെക്കുറിച്ചും അതിന്റെ ദോഷഫലങ്ങളെ കുറിച്ചും കാഞ്ഞിരപ്പള്ളി എസ് ഐ നജീബ് (ക്രൈം ) ലഹരി വിരുദ്ധ സന്ദേശത്തിലൂടെ ബോധ്യപ്പെടുത്തി .യോഗത്തിൽ സൊസൈറ്റി പ്രസിഡണ്ട് നസീർ ഖാൻ അധ്യക്ഷനായി. നിയാസ് ഇബ്രാഹിം , സെക്രട്ടറി ജോജോ നാസർ എന്നിവർ സംസാരിച്ചു. സൊസൈറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ ഇഫ്താർ വിരുന്നും നടത്തി .

error: Content is protected !!