പാറത്തോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ പറത്താനം വിമല കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

പാറത്തോട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 58 ലക്ഷം രൂപ ചെലവഴിച്ച് അഞ്ചാം വാർഡിൽ പറത്താനം പുറംപൊട്ടി പ്രദേശത്ത് 62 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ചു. ഗുണഭോക്തൃവിഹിതമായി 4,65,00/- രൂപ 62 കുടുംബങ്ങൾ പദ്ധതിക്കായി നൽകി. ഗ്രാമപഞ്ചായത്ത് വക കുളം വിപുലീകരിക്കുന്നതിനായി അരിമറ്റം ജോസ്, മുഹമ്മദ് ഷഹീർ എന്നിവർ ആവശ്യമായ സ്ഥലം വിട്ടുനല്‍കി.ടാങ്ക് നിർമ്മിക്കുന്നതിനായി അനില്‍ കുര്യൻ മുതുപ്ലാക്കല്‍ സൗജന്യമായി സ്ഥലം നൽകി.

കുടിവെള്ളക്ഷാമം ഏറെ രൂക്ഷമായ പ്രദേശമായിരുന്നു പറത്താനം പുളിക്കല്‍ പ്രദേശവും, പുറംപൊട്ടി പ്രദേശവും. പുളിക്കല്‍ പ്രദേശത്ത് 66 ലക്ഷം രൂപ ചെലവഴിച്ച് ആറുമാസം മുമ്പ് 83 കുടുംബങ്ങളിൽ കുടിവെള്ളം എത്തിച്ചിരുന്നു. രണ്ടു പദ്ധതികളിലൂടെ പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഏറെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശമായ പറത്താനത്ത് കുടിവെള്ളം എത്തിച്ചതിൽ ഗ്രാമപഞ്ചായത്ത് അതീവ സന്തോഷത്തിലാണ്.

പറത്താനം വ്യാകുല മാതാ പള്ളി പാരിഷ് ഹാളിൽ വച്ച് പ്രസിഡണ്ട് കെ കെ ശശികുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് പൂഞ്ഞാർ എം.എൽ.എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കല്‍ പറത്താനം കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. രണ്ട് പദ്ധതി പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്ത മുൻ പഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ഡയസ് കോക്കാട്ട് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ പി.ആര്‍ അനുപമ ആശംസ അർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് മുഖ്യ പ്രഭാഷണം നടത്തി.

പറത്താനം വ്യാകുല മാതാ പള്ളി വികാരി ഫാദർ ജോസഫ് കൊച്ചുമുറിയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് സാജൻ കുന്നത്ത്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോഫി ജോസഫ്, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡൻറ് ബിജോയി മുണ്ടുപാലം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ സിയാദ്, റ്റി.രാജന്‍, ജിജി ഫിലിപ്പ്, കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബോബച്ചൻ മടിക്കാങ്കല്‍, മെമ്പർമാരായ സിന്ധു മോഹൻ, ഷാലിമ്മ ജെയിംസ്, കെ.പി സുജീലന്‍, വിമല കുടിവെള്ള പദ്ധതിയുടെ പ്രസിഡൻറ് ബാബു കണിയാംപടി, സെക്രട്ടറി സണ്ണി വള്ളിയില്‍, വിജയന്‍ കണ്‍മാറ, പറത്താനം ഗ്രാമദീപം വായനശാല സെക്രട്ടറി പി.കെ ഉണ്ണി, എസ്എൻഡിപി ശാഖ പ്രസിഡൻറ് കെ.ബി ജയലാല്‍, പുളിക്കല്‍ ജലധാര പദ്ധതി പ്രസിഡൻറ് രവി പ്ലാവില പുത്തൻവീട്ടിൽ എന്നിവർ ആശംസ അർപ്പിച്ചു. പദ്ധതിയ്ക്കായി സ്ഥലം വിട്ടുനല്‍കിയവരെ യോഗത്തില്‍ ആദരിച്ചു. യോഗത്തിനുശേഷം ചിറ്റടി വിജയൻറെ സോളോയും , കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

error: Content is protected !!