പി. സി. ജോർജ് ബിജെപി ദേശീയ കൗൺസിൽ അംഗമായി തെരെഞ്ഞടുക്കപെട്ടു
ബിജെപി നേതാവും , 32 വർഷക്കാലം പൂഞ്ഞാർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച എം.എൽ.എ യുമായിരുന്ന പി.സി. ജോർജ് ബിജെപി ദേശീയ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ബിജെപി ദേശീയ കൗൺസിലിൽ പി സി ഉൾപ്പെടെ കേരളത്തിൽ നിന്ന് 30 അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്.
കേരള കോൺഗ്രീസ് മാണി ഗ്രൂപ്പ് നേതാവായിരുന്ന വിക്‌ടർ ടി തോമസും പിസി ജോർജിനൊപ്പം ബിജെപി ദേശീയ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. കെ എസ് സി,യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ആയി പ്രവർത്തിട്ടുള്ള വിക്ടർ , ഏതാനും മാസങ്ങൾക്ക് മുമ്പാണ് ബി ജെ പി യിൽ ചേർന്നത് .
കേരളത്തിൽ നിന്നുള്ള ബി ജെ പി ദേശീയ കൗൺസിൽ അംഗങ്ങൾ ഇവരാണ് :
കെ സുരേന്ദ്രൻ, സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ, പത്മജ വേണുഗോപാൽ, എ.പി അബ്ദുള്ളക്കുട്ടി, അനിൽ കെ ആന്റണി, വി മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, ഒ രാജഗോപാൽ, സി കെ പദ്മനാഭൻ, കെവി ശ്രീധരൻ മാസ്റ്റർ, എ എൻ രാധാകൃഷ്ണൻ, എം ടി രമേശ്, സി കൃഷ്ണകുമാർ, പി സുധീർ, ശോഭാ സുരേന്ദ്രൻ,ഡോ കെ.എസ് രാധാകൃഷ്ണൻ, പദ്മജ വേണുഗോപാൽ, പി സി ജോർജ്, കെ.രാമൻ പിള്ള, പി കെ വേലായുധൻ, പള്ളിയറ രാമൻ, വിക്‌ടർ ടി തോമസ്, പ്രതാപ ചന്ദ്രവർമ്മ, സി രഘുനാഥ്, പി രാഘവൻ, കെ.പി ശ്രീശൻ, എം സജീവ ഷെട്ടി, വി ടി അലിഹാജി, പി എം വേലായുധൻ