പാറത്തോട് ഗ്രാമപഞ്ചായത്ത് 35.69 കോടി രൂപയുടെ വാര്‍ഷിക ബജറ്റ്;എല്ലാ കുടുംബങ്ങൾക്കും കുടിവെള്ളം:ലൈഫ് ഭവന പദ്ധതികള്‍ക്ക് മുഖ്യ പരിഗണന..

പാറത്തോട് :പാറത്തോട് ഗ്രാമപഞ്ചായത്തില്‍ 2025-2026 വര്‍ഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ് അവതരിപ്പിച്ചു. 356949307/- രൂപ (മുപ്പത്തി അഞ്ച് കോടി അറുപത്തി ഒന്‍പത് ലക്ഷത്തി നാല്‍പ്പത്തി ഒന്‍പതിനായിരത്തി മുന്നൂറ്റി ഏഴ് രൂപ) വരവും, 349198440/- രൂപ ( മുപ്പത്തി നാല് കോടി തൊണ്ണൂറ്റി ഒന്ന് ലക്ഷത്തി തൊണ്ണൂറ്റി എണ്ണായിരത്തി നാനൂറ്റി നാല്‍പ്പത് രൂപ ) ചിലവും, 8750867/- രൂപ (എണ്‍പത്തിയേഴ് ലക്ഷത്തി അന്‍പതിനായിരത്തി എണ്ണൂറ്റി അറുപത്തി ഏഴ് രൂപ) മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതികള്‍ക്കായി 50804000/- (അഞ്ച് കോടി എണ്‍‌പത് ലക്ഷത്തി നാലായിരം) രൂപ ആണ് ബജറ്റില്‍ മുഖ്യ പരിഗണന നല്‍കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുക എന്ന ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി (1000000) ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യമേഖലയ്ക്ക് 9542240/- രൂപയും ( തൊണ്ണൂറ്റി അഞ്ച് ലക്ഷത്തി നാപ്പത്തി രണ്ടായിരത്തി ഇരുനൂറ്റി നാല്‍പ്പത് രൂപ) പാലിയേറ്റീവ് പരിചരണത്തിനായി 20 ലക്ഷം രൂപയും നിര്‍ദ്ധരരായ രോഗികള്‍ക്ക് ഡയാലിസിസ് ട്രീറ്റ്മെന്റിന് രണ്ട് ലക്ഷം രൂപയും, ശുചിത്വ മാലിന്യ പരിപാലനത്തിന് 48 ലക്ഷം രൂപയും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന ആളുകള്‍ക്ക് 2475000/- (ഇരുപത്തി നാല് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയും ) പട്ടികജാതി/ പട്ടികവര്‍ഗ്ഗ മേഖലയ്ക്ക് 45 ലക്ഷം രൂപയും, ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 26300000/- (രണ്ട് കോടി അറുപത്തി മൂന്ന് ലക്ഷം രൂപ) രുപയും, അംഗനവാടി പോഷകാഹാരത്തിനായി 75 ലക്ഷം രൂപയും, വനിത ക്ഷേമത്തിനായി 35 ലക്ഷം രൂപയും, കലാ-കായിക സംസ്ക്കാര യുവജനക്ഷേമ പദ്ധതികള്‍ക്കായി 10 ലക്ഷം രൂപയും, ദാരിദ്ര നിര്‍മ്മാണ പദ്ധതികള്‍ക്കായി 51200000/- (അഞ്ച് കോടി പന്ത്രണ്ട് ലക്ഷം ) രൂപയും, കാര്‍ഷിക മേഖലയ്ക്കായി 13800000/- (ഒരുകോടി മുപ്പത്തിയെട്ട് ലക്ഷം ) രൂപയും ബജറ്റില്‍ വകയിരുത്തിയിരിക്കുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാര്‍ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ റ്റി.ജെ മോഹനന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ തോമസ് കട്ടക്കന്‍, മുന്‍ പ്രസിഡന്റുമാരായ ജോണിക്കുട്ടി മഠത്തിനകം, ഡയസ് കോക്കാട്ട്, വിജയമ്മ വിജയലാല്‍, ആസൂത്രണ സമിതി അംഗം പി.കെ ബാലന്‍, സി.കെ ഹംസ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിയാദ് കെ, റ്റി. രാജന്‍, ജിജി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!