കോരുത്തോട് ഗ്രാമപഞ്ചായത്തിന് 20.60 കോടി രൂപയുടെ വാർഷിക ബഡ്ജറ്റ്
കാഞ്ഞിരപ്പള്ളി : കോരുത്തോട് ഗ്രാമപഞ്ചായത്തിൻ്റെ 2025-26 സാമ്പത്തിക വർഷത്തിലെ ബജറ്റ് വൈസ് പ്രസിഡന്റ് പി.ഡി പ്രകാശ് അവതരിപ്പിച്ചു. 20,60,15,096 രൂപ വരവും, 20,46,76,301 രൂപ ചിലവും, 13,38,795 രൂപ നീക്കി ബാക്കിയും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ആരോഗ്യ – ശുചിത്വ മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.
ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 1,10,00,000/- രൂപയും, പാർപ്പിട മേഖലയ്ക്ക് 4,00,00,000/- രൂപയും, കൃഷി – മൃഗസംരക്ഷണത്തിന് 45,82,479/-രൂപയും വകയിരുത്തി.
പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് മുഖ്യപ്രഭാഷണവും, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ രത്നമ്മ രവീന്ദ്രൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ . സന്ധ്യാ വിനോദ്, ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ . ഗിരിജ സുശീലൻ, ആരോഗ്യകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ശ്രീജ ഷൈൻ, വാർഡ് മെമ്പർമാരായ സിനു സോമൻ, ലതാ സുശീലൻ, പി.എൻ സുകുമാരൻ, ടോംസ് കുര്യൻ, സി.സി തോമസ്, സി.എൻ രാജേഷ്, ജയദേവൻ വി.കെ, ഷീബ ഷിബു , പഞ്ചായത്ത് സെക്രട്ടറി രജനിമോൾ റ്റി.ഡി തുടങ്ങിയവർ പ്രസംഗിച്ചു.