കണ്ണ് തുറക്കാത്ത സർക്കാരിനെതിരെ കണ്ണുകെട്ടി സമരം
കാഞ്ഞിരപ്പള്ളി: ഭിന്നശേഷി എയ്ഡഡ് അധ്യാപക നിയമനാംഗീകാരം നൽകുക, അധ്യാപകരോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ. എസ്. ടി. യു കണ്ണ് തുറക്കാത്ത സർക്കാരിനെതിരെ കാഞ്ഞിരപ്പള്ളിയിൽ കണ്ണുകെട്ടി സമരം നടത്തി.
കെ.എസ്. ടി. യു ജില്ലാ പ്രസിഡന്റ് നാസർ മുണ്ടക്കയം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ. അബ്ദുൽ ജബ്ബാർ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ തൗഫീഖ് ബഷീർ എൻ വൈ ജമാൽ, ടി. സി ഷാജി , ജയകുമാർ എന്നിവർ പ്രസംഗിച്ചു.