ആശാവർക്കർ, അംഗൻവാടി ജീവനക്കാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കോൺഗ്രസ് എരുമേലിയിൽ ധർണ നടത്തി
എരുമേലി : ആശാവർക്കർമാരും അംഗൻവാടി ജീവനക്കാരും സംസ്ഥാനത്ത് നടത്തുന്ന സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടും സമരത്തിന് പിന്തുണ അറിയിച്ചും കോൺഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ എരുമേലി പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു.
ടി വി ജോസഫ്, ഫസിം ചുടുകാട്ടിൽ, നാസർ പനച്ചി, ആശ ജോയി, മാത്യു ജോസഫ്, അനിത സന്തോഷ്, സുനിൽ ചെറിയാൻ, റ്റെഡി ചേനപ്പാടി, മറിയാമ്മ മാത്തുക്കുട്ടി, ബിനു നിരപ്പേൽ, ഏണസ്റ്റ്, ജോഷി ചേനപ്പാടി, എൻ എം ബഷീർ, വി എം നൗഷാദ്, ഹക്കിം മാടത്താനി, എം വി രാധാകൃഷ്ണൻ, സുകുമാരൻ, സലിം ചേനപ്പാടി, സിജി മുക്കാലി, വൈഷ്ണവ്, സുധീഷ് വയലാപറമ്പ്, നാസർ മാവുങ്കൽ പുരയിടം, കെ സി തോമസ്, സനീഷ് സെബാസ്റ്റ്യൻ , തങ്കച്ചൻ ചെങ്കോട്ടയിൽ, ബിജു ജോസ്, രാജപ്പൻ കാരിശേരി, സജീവ് എബ്രഹാം, ജോയി പാലമുറി, രാജൻ കാരമല, രാജു ഇടകടത്തി, തങ്കച്ചൻ വെമ്പാല, മനുമോൻ എന്നിവർ പങ്കെടുത്തു.
