ജി ബിന്നുകൾ നൽകി.
എരുമേലി : മാലിന്യ മുക്തം നവ കേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട ജൈവ മാലിന്യ സംസ്ക്കരണത്തിന് ജി ബിന്നുകൾ പഞ്ചായത്ത് വിതരണം ചെയ്തു. പ്രസിഡന്റ് സുബി സണ്ണി വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി ഐ അജി, ബ്ലോക്ക് ഡിവിഷൻ അംഗങ്ങളായ ജൂബി അഷറഫ്, ടി എസ് കൃഷ്ണകുമാർ, പഞ്ചായത്ത് അംഗങ്ങളായ തങ്കമ്മ ജോർജ്കുട്ടി, അനിശ്രീ സാബു, ഷാനവാസ്, ജെസ്‌ന നജീബ്, ഷിനിമോൾ എന്നിവർ പ്രസംഗിച്ചു.