എരുമേലി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
എരുമേലി: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യുഡിഎഫിൽ ഏതാനും സീറ്റുകൾ സംബന്ധിച്ച് അന്തിമ തീരുമാനം ആകാഞ്ഞതിനാൽ സ്ഥാനാർഥി പ്രഖ്യാപനം നടന്നിട്ടില്ല. എൻഡിഎ സ്ഥാനാർഥി പഞ്ചായത്തിലെ ആദ്യ പത്രിക സമർപ്പിച്ചെങ്കിലും മുന്നണി സ്ഥാനാർഥികളുടെ അന്തിമ പട്ടിക പുറത്തു വന്നിട്ടില്ല. ഐഎൻടിയുസി നേതാവും നിലവിലെ ടൗൺ വാർഡ് അംഗവും മഹല്ലാ ജമാഅത്ത് പ്രസിഡന്റുമായ നാസർ പനച്ചിയുടെ സീറ്റുമായി ബന്ധപ്പെട്ടാണ് യുഡിഎഫ് മുന്നണിയിൽ ധാരണയാകാനുള്ളത്.
എൽഡിഎഫ് സ്ഥാനാർഥികൾ
(വാർഡ് നമ്പർ, വാർഡ്, സ്ഥാനാർഥികൾ എന്ന ക്രമത്തിൽ)
1. പഴയിടം- എൻ.എം. നീതു (സിപിഎം)
2. ചേനപ്പാടി-സുധാ വിജയൻ (സിപിഎം)
3. കിഴക്കേക്കര -കെ.ഒ. അഖിൽ (സിപിഎം)
4. ഒഴക്കനാട് – സുശീൽകുമാർ (കേരള കോൺ എം)
5. വാഴക്കാല – വി.ഐ അജി (സെയ്‌ദ് മുഹമ്മദ്) സിപിഎം.
6. നേർച്ചപ്പാറ – രഞ്ജിനി രാജേഷ് (സിപിഎം)
7. കാരിശ്ശേരി – പി.കെ. മോഹനൻ (സിപിഐ)
8. ഇരുമ്പൂന്നിക്കര – എം.വി. ഗിരീഷ് കുമാർ (സിപിഎം)
(സിപിഎം) 9. മൂക്കൻപെട്ടി ദീപാ ശങ്കർ
10. എയ്ഞ്ചൽവാലി – ത്രേസ്യാമ്മ ജോർജ് (കേരള കോൺ. എം) :
11. പമ്പാവാലി – സിബി സെബാസ്റ്റ്യൻ (സിപിഎം)
12. കണമല – കെ.കെ. ബേബി (കേരള കോൺ.എം)
13. ഉമിക്കുപ്പ സണ്ണി കാരുവേലി (കേരള കോൺ. എം)
14. മുട്ടപ്പള്ളി -എം.എസ്. സതീഷ് (സിപിഎം)
15. മുക്കൂട്ടുതറ – സന്തോഷ് കു മാർ (സിപിഐ)
16. എലിവാലിക്കര -കെ.സി. ജോർജ്കുട്ടി (സിപിഎം)
17. തുമരംപാറ-ശാലിനി രാജേ ഷ് (സിപിഎം)
18. പ്രപ്പോസ് – ജിജി ജേക്കബ് (കേരള കോൺ. എം)
19.എരുമേലി ടൗൺ- എം.എം. മാഷിദാ (സിപിഎം)
20. മണിപ്പുഴ – ഏലിയാമ്മ ചാ ക്കോ (കേരള കോൺ.എം)
21. പൊര്യൻമല -വി.പി. സുഗതൻ (സിപിഐ)
22. ശ്രീനിപുരം- അമ്പിളി സജീവൻ (സിപിഎം)
23. കനകപ്പലം – രജനി ജോസഫ് (സിപിഎം)
24. ചെറുവള്ളി – ടി.ആർ. രാജു (സിപിഐ)
ആകെയുള്ള 24 വാർഡുക ളിൽ 14 വാർഡുകളിൽ സിപിഎം മത്സരിക്കുമ്പോൾ കേരള കോൺഗ്രസ് 6 സീറ്റുകളിലും സിപിഐ 4 സീറ്റുകളിലുമാണു മത്സരിക്കുന്നതെന്ന് ടി.എസ്. കൃഷ്ണകുമാർ, വി. എൻ. വിനോദ്, ബിനോ ജോൺ ചാലക്കുഴി, അജ്‌മൽ മലയിൽ എന്നിവർ അറിയിച്ചു.
