KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജോളി മടുക്കക്കുഴിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമായി

കാഞ്ഞിരപ്പള്ളി : ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി കേരള കോൺഗ്രസ് – എമ്മിലെ ജോളി മടുക്കക്കുഴി വാഴൂർ ബ്ലോക്കിലെ മണിമല, ചെറുവള്ളി ഡിവിഷനുകളിൽ ആദ്യ പര്യടനം നടത്തി. ചവുട്ടടിപാറയിൽ മുൻഎംഎൽഎ കെ.ജെ. തോമസ് പര്യടനം ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് കൺവീനർ ജോസ് താന്നിക്കൽ അധ്യക്ഷത വഹിച്ചു. ജോർജ്കുട്ടി ആഗ്സതി, വി.പി. ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.
ചെറുവള്ളി തെക്കുംഭാഗത്തു നടന്ന സമാപന സമ്മേളനം കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് മുഖ്യ പ്രഭാഷണം നടത്തി.

error: Content is protected !!