KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഞ്ചഗുസ്തി മത്സരത്തിൽ ചരിത്ര നേട്ടവുമായി അമൽജ്യോതി എൻജിനീയറിങ് വിദ്യാർത്ഥികൾ

കാഞ്ഞിരപ്പള്ളി: നാല്പത്തിയെട്ടാമത് കോട്ടയം ജില്ലാതല പഞ്ചഗുസ്തി മത്സരത്തിൽ അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്ക് മിന്നും ജയം. പാലാ മുൻസിപ്പൽ ആർ വി പാർക്കിൽ വച്ച് നടന്ന യൂത്ത് വിഭാഗം മത്സരങ്ങളിൽ വിവിധ വെയിറ്റ് കാറ്റഗറിയിൽ നിന്നായി പതിമൂന്ന് മെഡലുകളാണ് റൈറ്റ് ഹാൻഡ് , ലെഫ്റ്റ് ഹാൻഡ് ഇനങ്ങളിൽ വിദ്യാർത്ഥികൾ കരസ്ഥമാക്കിയത്.

ആൺ കുട്ടികളുടെ 85-90 കിലോഗ്രാം കാറ്റഗറിയിൽ ജീവൻ ബിജു ,70-75 കിലോഗ്രാം കാറ്റഗറിയിൽ ജോർജി അലക്സ് , 65-70 കിലോഗ്രാം കാറ്റഗറിയിൽ ജോഷ്വ ടോമി , 70-75 കിലോഗ്രാം കാറ്റഗറിയിൽ ഫസൽ കെ എ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, 70-75 കിലോഗ്രാം കാറ്റഗറിയിൽ ഷെർവിൻ തോമസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ 45-50 കിലോഗ്രാം കാറ്റഗറിയിൽ ഗ്രേസ് മേരി ജോൺ, 65-70 കിലോഗ്രാം കാറ്റഗറിയിൽ നിക്കോൾ മേരി പയസ്, 75-80 കിലോഗ്രാം കാറ്റഗറിയിൽ സിയോണ അന്ന സുനിൽ, 90+കിലോഗ്രാം കാറ്റഗറിയിൽ ഹിബ ഫാത്തിമ എന്നിവരാണ് സ്വർണ്ണമെഡലുകൾ കരസ്ഥമാക്കിയത്.

കേരളത്തിൽ തന്നെ ആദ്യമായാണ് ഒരു എൻജിനീയറിങ് കോളേജ് പഞ്ചഗുസ്തി പോലുള്ള കായിക മത്സരങ്ങളിൽ കുട്ടികളെ മത്സരിപ്പിക്കുന്നത്. ആരോഗ്യം ആണ് ലഹരി ശരീരം കൂടുതൽ സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പതിനായിരം സ്ക്വയർ ഫീറ്റിൽ അധികം വരുന്ന ജിം ആണ് കോളേജ് വിദ്യാർത്ഥികലുടെ പരിശീലനത്തായി ഒരുക്കിയിരിക്കുന്നത്. തുടർന്നു വരുന്ന സംസ്ഥാന നാഷണൽ ലെവലിൽ വിദ്യാർത്ഥികളെ മത്സരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കോളേജ് .ഫാ. ബിബിൻ കണിയാംനടയ്ക്കൽ, ഗിന്നസ് അഭീഷ് പി ഡൊമിനിക് , ജോജോ ജോർജ് , ആഷ്‌ലി എന്നീ അദ്ധ്യാപകരാണ് വിവിധ കായിക ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നത്.

error: Content is protected !!