KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തകർന്ന് തരിപ്പണമായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി റോഡ് ; പ്രതിഷേധം വ്യാപകം

കാഞ്ഞിരപ്പള്ളി : ജനറൽ ആശുപത്രിയിലേക്കുള്ള വഴി തകർന്ന് തരിപ്പണമായി കിടക്കുവാൻ തുടങ്ങിയിട്ട് നാളേറെയായി. ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വേഗത്തിൽ എത്തുന്ന റോഡിൽ കുഴികൾ നിറഞ്ഞതോടെ പ്രതിഷേധം വ്യാപകമാണ്. ദേശീയപാതയിൽ നിന്ന് ആശുപത്രിയിലേക്ക് കയറുന്ന ഭാഗത്ത് കുഴികൾ നിറഞ്ഞ് തകർന്ന നിലയിലാണ്. പഴയ അത്യാഹിത വിഭാഗത്തിന് മുൻപിലെ സെക്യൂരിറ്റി ഗേറ്റ് മുതൽ പുതിയ കെട്ടിടത്തിലേക്കുള്ള റോഡും തകർന്ന് കിടക്കുമായാണ്

ഗർഭിണികൾ ഉൾപ്പെടെയുള്ള രോഗികളെ ഇതുവഴിയാണ് കൊണ്ടുപോകുന്നത്. ടാറിങ് പൂർണമായും ഇളകിയ തോടെ അതുവഴി ഓട്ടോറിക്ഷയിലുള്ള യത്ര വളരെ ദുഷ്കരമാണ്.

error: Content is protected !!