KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അയ്യപ്പഭക്തന്റെ പണവും രേഖകളുമടങ്ങിയ നഷ്ട്ടപെട്ട ബാഗ് തിരിച്ചു കിട്ടി ; നെജിമോന് നന്ദി.

എരുമേലി : ശബരിമല യാത്രയ്ക്കിടെ എരുമേലിയിൽ വെച്ച് നഷ്ടപ്പെട്ട അയ്യപ്പഭക്തന്റെ പണ വും രേഖകളുമടങ്ങിയ ബാഗ് തിരിച്ചു കിട്ടി. എരുമേലി ഇരുമ്പൂന്നിക്കര സ്വദേശി നെജിമോന് ലഭിച്ച ബാഗ് പോലീസിൽ ഏല്പിച്ചതോടെ എസ് ഐ ബ്രഹ്മദാസ് പമ്പയിലും സന്നിധാനത്തും അറിയിപ്പ് നൽകുകയായിരുന്നു.

തലശ്ശേരി സ്വദേശി റനീഷിന്റെ ബാഗ് ആണ് ചൊവ്വാഴ്ച ഉച്ചക്ക് എരുമേലി ഫെഡറൽ ബാങ്ക് എടിഎമ്മിന്റെ എതിർവശത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിലെ കംഫർട്ട് സ്റ്റേഷനിൽ വെച്ച് മറന്നുവെച്ച് നഷ്‌ടപ്പെട്ടത്. പാർക്കിംഗ് ഗ്രൗണ്ട് നടത്തുന്ന നെജിമോൻ ഇത് പോലിസ് കൺട്രോൾ റൂമിൽ ഏൽപ്പിച്ചു. ഇന്നലെ വൈകിട്ട് ദർശനം കഴിഞ്ഞു മടങ്ങിയ റെനീഷ് എരുമേലി പോലിസ് കൺട്രോൾ റൂമിൽ എത്തി നെജിമോന് നന്ദി അറിയിച്ച് ബാഗ് ഏറ്റുവാങ്ങി. ബാഗ് കിട്ടിയ വിവരം റെനീഷിനെ ഫോണിൽ ബന്ധപ്പെട്ടിട്ടും ലഭിക്കാതെ വന്നതോടെ തലശ്ശേരി ജോയിന്റ് ആർടിഒ യും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ ഷാനവാസ്‌ കരീം തലശ്ശേരിയിലെ റെനീഷിന്റെ വീട്ടിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചിരുന്നു.

error: Content is protected !!