KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കായികോപകരണങ്ങൾ സമ്മാനിച്ചു.

ഇളങ്ങുളം: ഡി.വൈ.എഫ്.ഐ.എലിക്കുളം മേഖല കമ്മിറ്റി ഇളങ്ങുളം ശാസ്താ ദേവസ്വം കെ.വി.എൽ.പി.ജി.സ്‌കൂൾ വിദ്യാർഥികൾക്ക് കായികോപകരണങ്ങൾ സമ്മാനിച്ചു. മേഖല സെക്രട്ടറി ബി.അനിരുദ്ധ് പ്രഥമാദ്ധ്യാപൻ എസ്.അഭിലാഷിന് കൈമാറി.

എസ്.എഫ്.ഐ.സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം വൈഷ്ണവി ഷാജി, പഞ്ചായത്തംഗം സുജാതാദേവി, എസ്.ഷഫീഖ്, പി.യു.സജിത്, സ്നേഹ, അഭിജിത് എ.നായർ, ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖല സെക്രട്ടറി ജിഷമോൾ തുടങ്ങിയവർ പങ്കെടുത്തു. പായസം ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് കായികോപകരണങ്ങൾ സമ്മാനിച്ചത്.

error: Content is protected !!