KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എല്ലാ കെ.എസ്.ആർ.ടി.സി.ബസിലും സൗജന്യയാത്ര ആവശ്യപ്പെട്ട് ബി.ജെ.പി.സമരം.

പൊൻകുന്നം: മുഴുവൻ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര എന്ന് തിരഞ്ഞെടുപ്പ് കാലത്ത്  കോൺഗ്രസ് നടത്തിയ വാഗ്ദാനം നടപ്പിലാക്കാത്തതിനെതിരെ ബി.ജെ.പി.യുടെ സമരം. ബി.ജെ.പി.കോട്ടയം ഈസ്റ്റ് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ പൊൻകുന്നം കെ.എസ്.ആർ.ടി.സി.സ്റ്റാൻഡിൽ നടത്തിയ സമരം ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ്പ്രസിഡന്റ് ജയാ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് മഞ്ജു പ്രദീപ്, ഉപാധ്യക്ഷ വിജിതാ ദിലീപ്, ബി.ജെ.പി.ജില്ലാസെക്രട്ടറി ജി.ഹരിലാൽ, പഞ്ചായത്ത് അംഗങ്ങളായ ഉഷാ ശ്രീകുമാർ, സുബിതാ ബിനോയ്, സുമിതാ മോഹൻ, സൗമ്യാ പ്രദീപ്, ടിന്റു മനോജ് തുടങ്ങിയവർ പങ്കെടുത്തു.

എല്ലാ കെ.എസ്.ആർ.ടി.സി.ബസിലും സ്ത്രീകൾക്ക് സൗജന്യയാത്ര ആവശ്യപ്പെട്ട് ബി.ജെ.പി., മഹിളാമോർച്ച പ്രവർത്തകർ പൊൻകുന്നം ഡിപ്പോയുടെ മുൻപിൽ നടത്തിയ സമരം
error: Content is protected !!