KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൂരാലിയിൽ പ്രിയദർശിനി ബസിന്  സ്വീകരണം നൽകി.

കൂരാലി: യു.ഡി.എഫ്. സർക്കാരിന്റെ ഇന്ദിരാ ഗ്യാരന്റിയിൽ സ്ത്രീകളുടെ സൗജന്യയാത്രയ്ക്കായി തുടങ്ങിയ പ്രിയദർശനി കെ.എസ്.ആർ.ടി.സി.സർവീസിന് പി.പി.റോഡിലെ കൂരാലിയിൽ മഹിളാ കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. യാത്രക്കാർക്കുൾപ്പെടെ ലഡു വിതരണം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ഗീതാ സജി അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് പ്രസിഡന്റ്  യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാസെക്രട്ടറി ഗീതാ രാജു, മറിയമ്മ ജോസഫ്, സൈനറ്റ് തങ്കച്ചൻ, ഷാർജ ബെന്നി, സാലിക്കുട്ടി, നിഷാ ടോമി, കെ.സി.നിഷ എന്നിവർ നേതൃത്വം നൽകി.

യാത്രയ്ക്ക് അഭിവാദ്യവുമായി എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അംഗങ്ങളായ ജോഷി കെ.ആൻറണി, വി.ഐ.അബ്ദുൾ കരീം, കോൺഗ്രസ് ഭാരവാഹികളായ തോമസ് പാലക്കുഴ, കെ.എം.ചാക്കോ, മാർട്ടിൻ വഞ്ചിമല,  മനീഷ് കൊച്ചാങ്കൽ, അഭിജിത്ത് ആർ.പനമറ്റം, റിച്ചു കൊപ്രാക്കളം, ബിബിൻ മറ്റപ്പള്ളി, ഹാഷിക് എലിക്കുളം,  യു.ഡി.എഫ്.ഭാരവാഹികളായ അനസ് മുഹമ്മദ്, രശ്മി മുരളി എന്നിവർ പങ്കെടുത്തു

കൂരാലിയിൽ പ്രിയദർശിനി ബസ് യാത്രയ്ക്ക് മഹിളാ കോൺഗ്രസ് നൽകിയ സ്വീകരണവും ലഡു വിതരണവും.
error: Content is protected !!