പഞ്ചായത്ത് ജീവനക്കാർക്ക് സെൻസസ് ഡ്യൂട്ടി പരിശീലനം, പഞ്ചായത്തിലെത്തിയവർ വലഞ്ഞു.
ണ്ടക്കയം : സെൻസസ് ഡ്യൂട്ടിയുടെ ഭാഗമായ പരിശീലനത്തിന് പഞ്ചായത്ത് ജീവനക്കാർ കൂട്ടത്തോടെ പോയതിനെ തുടർന്ന് മുണ്ടക്കയം പഞ്ചായത്ത് ഓഫീസിൽ വേണ്ടത്ര ജീവനക്കാർ ഇല്ലാതായി. ഇതോടെ വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ വെട്ടിലായി. വെള്ളിയാഴ്ചമുതൽ തിങ്കളാഴ്ചവരെ കാഞ്ഞിരപ്പള്ളിയിലാണ് പരിശീലനം.
നിലവിൽ സെക്രട്ടറി, അസിസ്റ്റൻറ് സെക്രട്ടറി, അക്കൗണ്ടൻന്റ് , അറ്റൻഡർ എന്നിവർ മാത്രമാണ് ഓഫീസിൽ ഉള്ളത്. മൂന്ന് സീനിയർ ക്ലാർക്ക്, ഫ്രണ്ട് ഓഫീസ് ജീവനക്കാരി, മൂന്ന്ക്ലാർക്ക്, അറ്റൻഡർ എന്നിവർക്കാണ് പരിശീലനം. ഉദ്യോഗസ്ഥർ ഇല്ലെന്ന വിവരമറിയാതെ വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിലെത്തിയവർ വലഞ്ഞു. ഇതേ ആവശ്യങ്ങൾക്കായി വീണ്ടും ഓഫീസിൽ എത്തേണ്ട സ്ഥിതിയാണ്
