KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബൈക്കിടിച്ച് മരിച്ച വയോധികന്റെ മക്കൾക്ക് 16 ലക്ഷം രൂപ നഷ്ട‌പരിഹാരം.

എരുമേലി : ബൈക്കിടിച്ച് മരിച്ച 87 വയസ്സുള്ള എരുമേലി കൊരട്ടി പതാലിൽ പാച്ചുകുട്ട പണിക്കരുടെ മക്കൾക്ക് 16,21,825 രൂപ നഷ്ടപരിഹാരം അനുവദി ച്ച് കോടതി ഉത്തരവ്. കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിം സ് ട്രിബ്യൂണൽ ജഡ്ഡി പ്രസൂൺ മോഹനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2022 ഒക്ടോബർ 15-നാണ് അപകടം നടന്നത്. കോടതി ഉത്തരവിനെ തുടർന്ന് ബൈക്കിന്റെ ഇൻഷുറൻസ് കമ്പനി അവകാശികളുടെ അക്കൗണ്ടിലേക്ക് തുക അടച്ചു. വാദിഭാഗത്തിനുവേണ്ടി അഡ്വ.ആന്റണി പനന്തോട്ടം ഹാജരായി.

error: Content is protected !!