KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എല്ലാ കെഎസ്ആർടിസി ബസുകളിലും സ്ത്രീ സൗജന്യം വേണം; ബിജെപി പ്രതിഷേധ സമരം നടത്തി.

പൊൻകുന്നം : തെരഞ്ഞെടുപ്പ് കാലത്ത് മുഴുവൻ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന കോൺഗ്രസ് നടത്തിയ വാഗ്ദാനം നടപ്പിലാക്കാത്തതിനെതിരെ ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം.

വാക്കുപാലിക്കാത്ത യുഡിഎഫ് സർക്കാരിനെതിരെ, ബിജെപി കോട്ടയം ഈസ്റ്റ് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ പൊൻകുന്നം കെഎസ്ആർടിസി സ്റ്റാൻഡിൽ നടത്തിയ പ്രതിഷേധ സമരം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ശ്രീമതി ജയ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് മഞ്ജു പ്രദീപ്, ഉപാധ്യക്ഷ വിജിതാ ദിലീപ്, ബിജെപി ജില്ലാ സെക്രട്ടറി ജി. ഹരിലാൽ, പഞ്ചായത്ത് അംഗങ്ങളായ ഉഷ ശ്രീകുമാർ, സുബിത ബിനോയ്,
സുമിത മോഹൻ, സൗമ്യ പ്രദീപ്, ടിന്റു മനോജ്‌ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!