KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എൻ. ഹരി റബ്ബർ ബോർഡ് ചെയർമാൻ.

റബർ ബോർഡിന്റെ പുതിയ ചെയർമാനായി കോട്ടയം ബി.ജെ.പി. മേഖല പ്രസിഡന്റും നിലവിൽ റബർ ബോർഡ് അംഗവുമായ എൻ. ഹരിയെ നിയമിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി.

കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനം മാറ്റില്ലെന്ന് നിയുക്ത ചെയർമാൻ പറഞ്ഞു.. റബറിന്റെ അനന്ത സാധ്യതകൾ, കർഷകരുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ പരിഗണിക്കുമെന്നും ഹരി വ്യക്തമാക്കി. കർഷകർക്ക് സഹായം ചെയ്യുക എന്നതാണ് പ്രഥമ ലക്ഷ്യമെന്നും റബർ ബോർഡ് ചെയർമാൻ സ്ഥാനം കേരളത്തിന് തന്നത് കേന്ദ്രത്തിന്റെ അംഗീകാരമാണെന്നും ഹരി കൂട്ടിച്ചേർത്തു. രാഷ്ട്രീയ നിയമനം എന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

error: Content is protected !!