KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

‘കലാലയങ്ങൾ ലഹരിമുക്തമാണെന്ന് ഉറപ്പാക്കണം’ : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.പി.എ.ഷെമീർ.

കാഞ്ഞിരപ്പള്ളി : കലാലയങ്ങൾ ലഹരിമുക്തമാണെന്ന് ഉറപ്പാക്കുവാൻ അധികാരികൾക്കൊപ്പം മാതാപിതാക്കളും ശ്രദ്ധ ചെലുത്തണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.പി.എ.ഷെമീർ പറഞ്ഞു. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ 2026-27 അധ്യയന വർഷത്തെ പി.ടി.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്കൂൾ മാനേജർ സിസ്റ്റർ സലോമി സി. എം സി യുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, ഹെഡ്മിസ്ട്രസ് നിസാമോൾ ജോൺ, പി.ടി.എ പ്രസിഡന്റ് രഞ്ചു തോമസ് എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി മൻസിമോൾ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. പാലാ ഗവ.ഹോസ്പിറ്റൽ സൈക്കാട്രിക്ക് സോഷ്യൽ വർക്കർ ആശാ മരിയ പോൾ ക്ലാസ് നയിച്ചു.

error: Content is protected !!