KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സൗജന്യ യാത്ര നടത്തുവാൻ ഞങ്ങൾക്ക്  ബസ് അനുവദിക്കൂ..

കാഞ്ഞിരപ്പള്ളി :കെ.എസ്.ആർ. ടി.സി. ഓർഡിനറി ബസിൽ  സൗജന്യയാത്ര സ്ത്രീകൾക്ക് തുടങ്ങിയതോടെ കെ.എസ്.ആർ.ടി.സി. ബസ് വീസ് ഇല്ലാത്ത റൂട്ടുകളിലെ സ്ത്രീകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നില്ല. കാഞ്ഞിരപ്പള്ളി, പാറത്തോട് മേഖലയിലെ ഗ്രാമപ്രദേശങ്ങളിലേക്കും പ്രധാന റോഡായ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിലും കെ.എ സ്.ആർ.ടി.സി. ഓർഡിനറി സർവീസ് ഇല്ല. ഈ റൂട്ടിൽ ധാരളം ദീർഘദൂര സർവീസുകളുണ്ടെങ്കിലും സൗജന്യം ലഭിക്കില്ലാത്ത ബസുകളാണുള്ളത്. സ്കൂളുകൾ, കോളേജുകൾ, ഗവ. ആശുപത്രികൾ, സ്വകാര്യസ്ഥാപനങ്ങൾ തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഈ റോഡിൽ കെ.എസ്.ആർ.ടി.സി. സർവീസ് ഇല്ലാത്തതിനാൽ സർക്കാരിന്റെ പദ്ധതിയുടെ പ്രയോജനം ലഭിക്കാത്ത സ്ഥിതിയാണ്. കാഞ്ഞിരപ്പള്ളി – തൊടുപുഴ റൂട്ടിൽ മുൻപ് കെ .എസ്.ആർ.ടി.സി. ബസ് സർവീസ് നടത്തിയിരുന്നു. പിന്നീട് ഇത് നിർത്താലാക്കുകയും ചെയ്തു

കാഞ്ഞിരപ്പള്ളി -പാറത്തോട്-ഇടക്കുന്നം റോഡ്, കാഞ്ഞിരപ്പള്ളി-കപ്പാട്-പൈക-പാലാ റോഡ്, ഈരാറ്റുപേട്ട-കപ്പാട്-തമ്പലക്കാട്,
കാഞ്ഞിരപ്പള്ളി-വിഴിക്കിത്തോട്, കാഞ്ഞിരപ്പള്ളി-ചേനപ്പാടി, കാഞ്ഞിരപ്പള്ളി-മണിമല റോഡുകളിൽ സൗജന്യയാത്രാ ബസുകളില്ല.

പൊൻകുന്നം-പനമറ്റം-തമ്പലക്കാട്- കാഞ്ഞിരപ്പള്ളി, കാഞ്ഞിരപ്പള്ളി-പാലപ്ര റോഡിലും ഒരു കെ.എസ്.ആർ.ടി.സി. ബസർവീസ് നടത്തുന്നുണ്ട്.

ഗ്രാമീണ മേഖലയിൽനിന്ന് ബസുകളില്ലാത്തത് കടകളിലും സ്വകാര്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരെ യാണ് കൂടുതൽ ബാധിക്കുന്നത്.

ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് സൗജന്യയാത്ര സഹായകരമാകുമെങ്കിലും ബസ് സർവീസില്ലാത്തതിനാൽ ഇവർക്ക് പ്രയോജനപ്പെടുന്നുമില്ലെന്നാണ് പരാതി ഉയരുന്നത്. ഈ മേഖലകളിൽ സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എം.എൽ.എ.മാർക്ക് പ്രദേശവാസികളും രാഷ്ട്രീയപ്പാർട്ടി നേതൃത്വവും നിവേദനങ്ങൾ നൽകിയിട്ടുണ്ട്.

error: Content is protected !!