കിണര്‍ റീചാര്‍ജിംഗ്
മഴക്കാലത്തു പുരപ്പുറത്തു കൂടി പാഴായിപ്പോകുന്ന മഴവെള്ളം ഇതുപോലെ കിണറുകളിൽ എത്തിക്കാൻ കഴിഞ്ഞാൽ വേനലിൽ വെള്ളം വറ്റില്ല
ആദ്യമഴയോടുകൂടി പുരപ്പുറത്തുള്ള പൊടിയും ചളിയുമൊക്കെ പോയതിന് ശേഷം കിണറിലേക്ക് തിരിച്ചുവിടുക.ശരാശരി മഴ ലഭിച്ചാല്‍ പോലും നിങ്ങള്‍ക്ക് കിണര്‍ വാറ്റത്തതായി മാറ്റാം. അതാണ് കിണര്‍ റീചാര്‍ജിംഗ്. .കിണര്‍ റീചാര്‍ജിംഗ് പരീക്ഷിച്ചാല്‍ 2 വര്‍ഷത്തിനുള്ളില്‍ കിണറിലെ ജലത്തിന്‍റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാം. നാലാം കൊല്ലത്തില്‍ എത്തുമ്പോള്‍ കിണര്‍ ഏത് കടുത്ത വേനലിലും വാറ്റത്ത രീതിയിലാകും.
മഴവെള്ളം ശേഖരിക്കുന്നതിനായി മേല്‍ക്കൂരയുടെ അഗ്രഭാഗങ്ങളില്‍ പാത്തികള്‍ ഘടിപ്പിക്കുക. തകരം, പിവിസി, എന്നിങ്ങനെയുള്ളവയുടെ പാത്തി ഉപയോഗിക്കാം. പത്തികളില്‍ നിന്ന് പിവിസി പൈപ്പിലൂടെ വെള്ളമൊഴുകി ഒരു അരിപ്പ സംവിധാനത്തില്‍ എത്തിക്കുന്നു.
300 ലിറ്റര്‍ ശേഷിയുള്ള ടാങ്കിന്‍റെ ഏറ്റവും അടിയില്‍ ബെബി മെറ്റല്‍, അതിന് മുകളില്‍ ചിരട്ടക്കരി, വീണ്ടും ബെബി മെറ്റല്‍ എന്നിവ പകുതി ഭാഗംവരെ നിറയ്ക്കുക ഇത്തരത്തിലാണ് അരിപ്പ സംവിധാനം ഉണ്ടാക്കുന്നത്.
മഴവെള്ളം ഇതിലേക്ക് കടത്തിവിട്ട് അരിച്ച ശേഷം ടാങ്കിന്‍റെ അടിഭാഗത്ത് ഘടിപ്പിച്ച പൈപ്പ് വഴി കിണറിലേക്ക് കടത്തിവിടുക.