കുടുംബശ്രീ അംഗങ്ങള്‍ക്കായി തൈറോയ്ഡ് രോഗനിർണയ ക്യാമ്പ് നടത്തി.
കൊടുങ്ങൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികത്തോടനുബന്ധിച്ച് കുടുംബശ്രീ അംഗങ്ങള്‍ക്കായി തൈറോയ്ഡ് രോഗനിർണയ ക്യാമ്പ് നടത്തി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. എസ്.പുഷ്കലാ ദേവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സി.ഡി.എസ്. ചെയർപേഴ്സൺ ബിന്ദു രാമർ അധ്യക്ഷയായി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് മനോജ് ചാക്കോ, സ്ഥിരം സമിതിയധ്യക്ഷന്മാരായ വി.എൻ .ജിനുരാജ്, പി.ജെ.ശോശാമ്മ, നിഷാ രാജേഷ് , പഞ്ചായത്തംഗങ്ങളായ ശ്രീകാന്ത്.പി.തങ്കച്ചൻ, സൗമ്യ.വി.സോമന്‍, ആതിര.കെ.രാജ് , സൗമ്യ ജോസ് , ഡെയ്സി അലക്സ് എന്നിവര്‍ പങ്കെടുത്തു.
