ലോറി ഇടിച്ച് റേഷൻ കടയുടെ മേൽക്കൂര പൊളിഞ്ഞു.
എരുമേലി : ലോഡ് ഇറക്കാൻ ലോറി തിരിക്കുന്നതിനിടയിൽ ഇടിച്ച് റേഷൻ കടയുടെ മേൽക്കൂര പൊളിഞ്ഞു. ആളപായമില്ല. ഇന്നലെ പുലർച്ചെ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിൽ ചരളയിലാണ് അപകടം സ്റ്റീൽ പൈപ്പുകളുമായി വന്ന ലോറി സമീപത്തെ സ്ഥാപനത്തിൽ ലോഡ് ഇറക്കാൻ തിരിക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി റേഷൻ കടയുടെ മുൻഭാഗത്തെ മേൽക്കൂരയിൽ ഇടിക്കുകയായിരുന്നു.
