കാഞ്ഞിരപ്പള്ളി പേട്ട ഗവ ഹൈസ്കൂളിൽ സ്കൂൾ സുരക്ഷ യോഗവും ബോധവത്കരണ ക്ലാസും.
കാഞ്ഞിരപള്ളി : സംസ്ഥാന സർക്കാരിന്റെ മയക്കു മരുന്നു വിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി പേട്ട ഗവ ഹൈസ്കൂളിൽ സുരക്ഷ കമ്മിറ്റിയും തുടർന്ന് ബോധവൽക്കരണ ക്ലാസും നടന്നു. ബോധവൽക്കരണ ക്ലാസ്സ് കാഞ്ഞിരപ്പള്ളി പോലീസ് സബ് ഇൻസ്‌പെക്ടർ ഗോകുൽ ജി. നയിച്ചു.
ചടങ്ങിൽ കാഞ്ഞിരപ്പള്ളി എ എസ് ഐ പ്രതാപ് വി. ബി. , വൈശാഖ് എസ് എന്നിവരും പങ്കെടുത്തു. സ്കൂൾ എച്ച്. എം ജിജിമോൾ ടി ജോൺ, പി ടി എ പ്രസിഡന്റ് സജി പി ആർ. രക്ഷകർത്താക്കൾ. വ്യാപാരി പ്രതിനിധി റ സാഖ്. ഓട്ടോ തൊഴിലാളി പ്രതിനിധി സജി, ജയ്സൺ തോമസ്, അധ്യാപക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
