KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വ്യാപാരസമുച്ചയം പൊളിച്ചു തുടങ്ങി

കൊടുങ്ങൂർ:അപകടാവസ്ഥയിലുള്ള വാഴൂർ പഞ്ചായത്തിന്റെ കൊടുങ്ങൂർ കവലയിലെ പഴയ വ്യാപാരസമുച്ചയം പൊളിച്ചു തുടങ്ങി. മൂന്ന് നിലകളിൽ നിർമിച്ച കെട്ടിടം 20 വർഷം കഴിഞ്ഞതോടെ അപകടാവസ്ഥയിലായി. ദേശീയപാതയോരത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. മുകളിലെ നില ചോർന്ന് കോൺക്രീറ്റിനിടയിലൂടെ വെള്ളം ഇറങ്ങിയതോടെ യാണ് പല ഭാഗങ്ങളും അപകടാവസ്ഥയിലായത്. കോൺക്രീറ്റ് പാളികളടക്കം അടർന്നുവീഴുന്ന സ്ഥിതിയായിരുന്നു. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു. എട്ടുവർഷം മുമ്പ് 15 ലക്ഷം രൂപയ്ക്ക് അന്ന് അറ്റകുറ്റപ്പണി നടത്താൻ പഞ്ചാ യത്ത് തീരുമാനിച്ചെങ്കിലും കെട്ടിടം പൊ ളിക്കണമെന്ന് പഞ്ചായത്ത് എൻജിനിയറിങ് വിഭാഗം നിർദേശിക്കുകയായിരുന്നു.

error: Content is protected !!