KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എലിക്കുളത്തെ പ്ലൈവുഡ് ഫാക്ടറി ; പഞ്ചായത്ത് കമ്മിറ്റിയിൽ അടിയന്തരപ്രമേയം അവതരിപ്പിച്ചു ; സ്റ്റോപ്പ് മെമ്മോ കൊടുക്കും.

എലിക്കുളം: പഞ്ചായത്ത് അഞ്ചാംവാർഡിൽ ആളുറുമ്പ് കൊച്ചുകാവ് ഭാഗത്ത് പ്രാരംഭപ്രവർത്തനം തുടങ്ങിയ പ്ലൈവുഡ് ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കുവാൻ പഞ്ചായത്ത് കമ്മിറ്റിയിൽ അടിയന്തരപ്രമേയത്തെ തുടർന്ന് തീരുമാനം. ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായാണ് ഇതുസംബന്ധിച്ച് വാർഡംഗം കൂടിയായ വൈസ്പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അവതരിപ്പിച്ച അടിയന്തരപ്രമേയത്തെ പിന്താങ്ങിയത്. 15-ാം വാർഡംഗം ജോഷി കെ.ആന്റണി പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു.

പ്രദേശത്തെ 400 കുടുംബങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നമായിക്കണ്ട് സ്റ്റോപ്പ് മെമ്മോ കൊടുക്കാൻ പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തി. സമീപപ്രദേശത്തെ പ്ലൈവുഡ് ഫാക്ടറി മൂലം ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ യു.ഡി.എഫ്., എൽ.ഡി.എഫ്, ബി.ജെ.പി.അംഗങ്ങൾ വിശദീകരിച്ചു.

മുൻപ് കാരക്കുളം പള്ളി പാരിഷ് ഹാളിൽ ഫാക്ടറിക്കെതിരെ പ്രത്യേകഗ്രാമസഭ നടത്തിയിരുന്നു. പ്രദേശവാസികളാകെ ഫാക്ടറിക്കെതിരായി സംഘടിക്കുകയും പഞ്ചായത്തിന്റെ പിന്തുണ ജനങ്ങൾക്കുണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഫോട്ടോ അടിക്കുറിപ്പ് :
എലിക്കുളം പഞ്ചായത്ത് കമ്മിറ്റിയിൽ വൈസ്പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് പ്ലൈവുഡ് ഫാക്ടറിക്കെതിരെ അടിയന്തരപ്രമേയം അവതരിപ്പിക്കുന്നു.

error: Content is protected !!