വെള്ളാളസമാജം സ്‌കൂളിൽ പ്ലേ സ്‌കൂൾ തുടങ്ങി.
ചിറക്കടവ് : വെള്ളാളസമാജം സ്‌കൂളിൽ എൽ.കെ.ജി.വിഭാഗത്തിന്റെ ഭാഗമായി തുടങ്ങിയ പ്ലേസ്‌കൂൾ കാഞ്ഞിരപ്പള്ളി എം എൽ എ പ്രൊഫ. റോണി കെ.ബേബി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ടി.പി.രവീന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്തംഗം അഡ്വ.അഭിലാഷ്ചന്ദ്രൻ, സുമേഷ് ശങ്കർ പുഴയനാൽ, എം.എൻ.രാജരത്‌നം, പ്രഥമാധ്യാപിക പി.എൻ.സിജു, സന്ധ്യാ ബൈജു, ഷൈമാ രതീഷ്, റോസ്‌മേരി ജോർജ്, ബി.ശ്രീരാജ്, എസ്.ശ്രീകല, ആർ.പ്രിയങ്ക, ഗോപികാ ഗോപൻ തുടങ്ങിയവർ പ്രസംഗിച്ചു.
