‘സുഗന്ധഗ്രാമം’ പദ്ധതിക്ക് തുടക്കം.
വാഴൂർ :വാഴൂർ ഗ്രാമപഞ്ചായത്തിന്റെ ‘സുഗന്ധഗ്രാമം’ പദ്ധതിക്ക് ടി പി പുരത്ത് തുടക്കമായി.
വിഷരഹിതമായ നാടൻ ഇഞ്ചി, മഞ്ഞൾ എന്നിവയുടെ ഉദ്പ്പാദനം ലക്ഷ്യമിട്ട് പഞ്ചായത്ത് നടപ്പാക്കുന്നതാണ് പദ്ധതി. പ്രദേശത്തെ കുടുംബശ്രീ , പുരുഷ സ്വയംസഹായ സംഘങ്ങൾ , റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവർക്കായി വിത്തുകളുടെ കിറ്റുകൾ നല്‍കും. കൃഷി എന്നതിനപ്പുറം, കൂട്ടായ്മയുടെ കരുത്ത് വളർത്തുക എന്നതും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. സംഘത്തിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ സ്ഥലത്ത് എല്ലാവരും ഒത്തുചേർന്ന് കൃഷി ഇറക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. എസ്. പുഷ്കല ദേവി പുഷ്പാരം മഠത്തില്‍ സിസ്റ്റർ മരിയ ജോൺ സി എം സിക്ക് വിത്തു കിറ്റുകൾ കൈമാറി പദ്ധതി ഉദ്ഘാടന ചെയ്തു.
ചിത്രം അടിക്കുറിപ്പ് :വാഴൂർ ഗ്രാമപഞ്ചായത്തിന്റെ ‘സുഗന്ധഗ്രാമം’ പദ്ധതി ചാമംപതാല്‍ പുഷ്പാരംമഠത്തില്‍ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. എസ്. പുഷ്കല ദേവി സിസ്റ്റർ മരിയ ജോൺ സി എം സിക്ക് വിത്തു കിറ്റുകൾ കൈമാറി ഉദ്ഘാടന ചെയ്യുന്നു.
