KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കേരള ഗവ.ചീഫ് വിപ്പ് അപു ജോൺ ജോസഫിന് സ്വീകരണം നൽകി.

പൊൻകുന്നം: കേരള ഗവ.ചീഫ് വിപ്പായി നിയമിതനായ അപു ജോൺ ജോസഫിന് കേരളകോൺഗ്രസ് ചിറക്കടവ്, കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റികൾ ചേർന്ന് പൊൻകുന്നത്ത് സ്വീകരണം നൽകി.
യുവജനങ്ങൾ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശങ്ങളിലേക്കും അന്യനാടുകളിലേക്കും ചേക്കേറുന്ന സാഹചര്യം മാറണമെന്ന് അപു ജോൺ ജോസഫ് പറഞ്ഞു. ഇതിനായി വിജ്ഞാന സമ്പദ്വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള തൊഴിലവസരങ്ങൾ സംസ്ഥാനത്ത് കൂടുതൽ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് സാവിയോ പാമ്പൂരി അധ്യക്ഷത വഹിച്ചു. സമ്മേളനം ജില്ലാ പഞ്ചായത്തംഗം അഡ്വ. തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സി.വി.തോമസുകുട്ടി മുഖ്യപ്രഭാഷണം നടത്തി. ജോയി മുണ്ടാമ്പള്ളി, ജോൺസി തോമസ്, ജോർജുകുട്ടി പൂതക്കുഴി, ജോസ് പാനാപ്പള്ളി, ടോമി പാലമുറി, ഷീബ തോമസ്, അഭിലാഷ് ചുഴികുന്നേൽ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!