എൻ.എസ്.എസ്.കരയോഗം വാർഷികം.
ചിറക്കടവ്: ചിറക്കടവ് കിഴക്കുംഭാഗം 747-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് അഡ്വ.അഭിലാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എസ്.ശശിധരൻനായർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കരയോഗാംഗം മുട്ടത്ത് ദിനേശ്കുമാറിന്റെയും സുനി ദിനേശിന്റെയും മകൾ എം.ജി.സർവകലാശാലയിൽ നിന്ന് ബി.കോം പരീക്ഷയിൽ രണ്ടാംറാങ്ക് നേടിയ ദൃശ്യ ദിനേശിന് പുതിയകാവ് ദേവസ്വം സെക്രട്ടറി വി.ആർ.രാധാകൃഷ്ണകൈമൾ കരയോഗത്തിന്റെ പുരസ്‌കാരം നൽകി.
ഫോട്ടോ അടിക്കുറിപ്പ് :
ചിറക്കടവ് കിഴക്കുംഭാഗം 747-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് അഡ്വ.അഭിലാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
