KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ KFC ഔട്ട്ലെറ്റിന് തീപിടിച്ചു; കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ്‌ വൻ ദുരന്തം ഒഴിവാക്കി .

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന KFC ഔട്ട്ലെറ്റിന് തീപിടിച്ചു. ബുധനാഴ്ച വെളുപ്പിന് രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തുള്ള KFC ഔട്ട്ലെറ്റിന്റെ രണ്ടാം നിലയിലെ സ്റ്റോറിന് ആണ് തീ പിടിച്ചത് . വിവരം അറിഞ്ഞു ഓടിയെത്തിയ കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സ് സംഘം , ഏറെ ബുദ്ധിമുട്ടി തീയണച്ചതുകൊണ്ട് വൻ ദുരന്തം ഒഴിവായി . നാലര ലക്ഷം രൂപയുടെ നഷ്ടം കാണാക്കപ്പെടുന്നു . കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘത്തിൽ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ കെ സുരേഷ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നൗഫൽ, കുര്യാക്കോസ് , ഫയർമാൻമാരായ സുമേഷ് , അക്ഷയ്, ജിജു , ശരത് ചന്ദ്രൻ, ജോയിസ് , അനിൽ , ഡ്രൈവർ ആദർശ് മുതലായവരാണ് ദൗത്യത്തിൽ പങ്കെടുത്തത് .

error: Content is protected !!