ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് പ്രകടനവും യോഗവും.
കൂരാലി: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു.വാഴൂർ ഏരിയാകമ്മിറ്റി പ്രകടനവും യോഗവും നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി.പി. റെജി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ.ഡി.ബൈജു, ഡി.സേതുലക്ഷ്മി, ഏരിയസെക്രട്ടറി ബി.ബിജുകുമാർ, ഐ.എസ്.രാമചന്ദ്രൻ, വി.പി.രാജമ്മ, കെ.സി.സോണി തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ് :
ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു.വാഴൂർ ഏരിയകമ്മിറ്റി കൂരാലിയിൽ നടത്തിയ പ്രകടനം
