KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വീസ വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് , കൂട്ടിക്കൽ സ്വദേശി ട്രാവൽ ഏജൻസി ഉടമ പിടിയിൽ.

മുണ്ടക്കയം : കൂട്ടിക്കൽ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഓർക്കിഡ് കൺസൾട്ടൻസി വഴി വിസ തട്ടിപ്പു കേസിൽ ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ കൂട്ടിക്കൽ പാലക്കുന്നേൽ അനീഷ് ഉമ്മർ പൊലീസ് പിടിയിൽ. ഇന്നലെ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം പൊലീസ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്.

യൂറോപ്യൻ രാജ്യങ്ങളിലെ വീസ ആറുമാസത്തിനുള്ളിൽ നൽകാമെന്നു വിശ്വസിപ്പിച്ചു 5 മുതൽ 20 ലക്ഷം രൂപ വരെ ഇയാൾ വാങ്ങിയെന്ന് 100 ഓളം പരാതികളാണ് പൊലീസിന് ലഭിച്ചത്. വീസ നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതിരുന്നതിനെ തുടർന്നു പരാതി ഉയർന്നതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. നിരവധിയാളുകളുടെ പരാതിയെ തുടർന്നു മുണ്ടക്കയം പൊലീസ് ട്രാവൽ ഏജൻസി അടച്ചു പൂട്ടിയിരുന്നു. ഇതിനോടകം തന്നെ അനീഷിഷിന്റെ ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷണം നടത്തിയിരുന്നു. പണം നൽകി നാളുകൾ കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്നതോടെയാണ് ഉദ്യോഗാർത്ഥികൾ പോലീസിനെ സമീപിച്ചത്. വിസ വ്യാപാരത്തിനാവശ്യമായ യാതൊരുവിധ കേന്ദ്ര ലൈസൻസുകളും ഇല്ലാതെയാണ് ഓർക്കിഡ് കൺസൾട്ടൻസിയും പാലക്കുന്നേൽ പ്രൈവറ്റ് ലിമിറ്റഡും ഇയാൾ നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

error: Content is protected !!