KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്ലസ്ടുവിന് മുഴുവൻ മാർക്കും നേടിയ ആൻ മരിയയ്ക്ക് അനുമോദനം.

കൂരാലി : പ്ലസ്ടു പരീക്ഷയിൽ 1200-ൽ 1200 മാർക്കും നേടിയ ആൻ മരിയയെ മാണി സി.കാപ്പൻ എം.എൽ.എ.പുരസ്‌കാരം നൽകി അനുമോദിച്ചു. ഇളങ്ങുളം ചൂരപ്പൊയ്കയിൽ സാബു എബ്രഹാമിന്റെയും ജീന കുര്യന്റെയും മകളാണ് ആൻ മരിയ. വിളക്കുമാടം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയാണ്.

എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, സ്ഥിരംസമിതി അധ്യക്ഷൻ ജോഷി കെ.ആന്റണി, മനീഷ് കൊച്ചാങ്കൽ എന്നിവർ സംസാരിച്ചു.

error: Content is protected !!