പഠനോപകരണങ്ങൾ വിതരണം ചെയ്തു.
പൊൻകുന്നം: ഐ.എൻ.ടി.യു.സി., യൂത്ത് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റികൾ പൊൻകുന്നം സി.എം.എസ്.സ്‌കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഐ.എൻ.ടി.യുസി മണ്ഡലം സെക്രട്ടറി സനോജ് പനക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി എം എൽ എ പ്രൊഫ. റോണി.കെ.ബേബി ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ മാനേജർ ഫാ. സജി ജോസഫ്, ജില്ലാ പഞ്ചായത്തംഗം അഡ്വ.അഭിലാഷ് ചന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന്, സുരേഷ് ടി.നായർ, ശ്യാം ബാബു, സജി തോമസ്, സൂരജ് ദാസ്, ഷിഹാബ് തുണ്ടിയിൽ, ഫസൽ മാടത്താനി, അനീസ് മുങ്ങത്ര, പഞ്ചായത്തംഗം രേഖാ ഡോൺ, പ്രഥമാധ്യാപിക റോഷൻ സി.ഡാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.
പൊൻകുന്നം സി.എം.എസ്.സ്‌കൂളിൽ പഠനോപകരണ വിതരണം പ്രൊഫ.റോണി കെ.ബേബി എം.എൽ.എ.ഉദ്ഘാടനം ചെയ്യുന്നു.
