എരുമേലിക്ക് വികസനം വേണം : പൂഞ്ഞാർ എം.എൽ.എയ്ക്ക് നിവേദനം നൽകി കോൺഗ്രസ്.
എരുമേലി : പൂഞ്ഞാർ മണ്ഡലത്തിൽ വർഷങ്ങൾക്ക് ശേഷം ആദ്യമായി കോൺഗ്രസ് പ്രതിനിധി എംഎൽഎ വന്നതോടെ എരുമേലിയുടെ പിന്നോക്കമായ തൽസ്ഥിതി വിവരങ്ങളുമായി വികസനത്തിൽ മുന്നേറ്റം വേണമെന്ന ആവശ്യം അനിവാര്യമാണെന്ന് അറിയിച്ച് കോൺഗ്രസ് നേതാക്കൾ എരുമേലിയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറയുടെ നേതൃത്വത്തിൽ, എംഎൽഎ യെ കണ്ട് നിവേദനം നൽകി.
ശബരിമല തീർത്ഥാടനത്തിൽ എരുമേലി വഹിക്കുന്ന പങ്ക് വലുതാണ്. ശബരിമല കഴിഞ്ഞാൽ അയ്യപ്പ ഭക്തർ എത്തുന്ന കേന്ദ്രം എരുമേലി ആണ്. ശബരിമലയിൽ എത്തുന്ന ഭക്തർ എരുമേലിയിൽ വന്നിട്ടാണ് ശബരിമലയ്ക്ക് പോകുന്നത്. നടന്നു പോകുന്ന പരമ്പരാഗത സമ്പ്രദായ പ്രകാരം പതിനായിരക്കണക്കിന് അയ്യപ്പഭക്തർ ആണ് എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത വഴി പോകുന്നത്. ശബരിമല സീസണിന്റെ രണ്ടര മാസം മൊത്തം എരുമേലിയിൽ ദിവസവും ആയിരക്കണക്കിന് അയ്യപ്പ ഭക്തരുണ്ട്. എന്നാൽ ഇവർക്ക് അടിസ്ഥാന സൗകര്യം പരിമിതമാണ്. വിശ്രമിക്കാൻ സൗകര്യം എരുമേലി ടൗണിൽ ദേവസ്വം വക സ്ഥലത്താണ്. എന്നാൽ ഇവിടെ സൗകര്യം കുറവാണ്. നല്ല വെള്ളം, വായു എന്നിവ രോഗങ്ങൾ സൃഷ്ടിക്കുന്ന നിലയിലാണ്. ഇത് മാറേണ്ടത് അനിവാര്യമാണ് എന്ന് കോൺഗ്രസ് നേതാക്കൾ നിവേദനം നൽകി എംഎൽഎ യെ അറിയിച്ചു.
എരുമേലിയുടെ പിന്നോക്കാവസ്ഥ സംബന്ധിച്ചും അടിയന്തിരമായി നടത്തേണ്ട സമഗ്ര വികസന പാക്കേജ് സംബന്ധിച്ചും ഉള്ള കോൺഗ്രസ് എരുമേലി മണ്ഡലം കമ്മറ്റിയുടെ നിവേദനം എംഎൽഎ അഡ്വ. എം ജെ സെബാസ്റ്റ്യന് നേതാക്കൾ സമർപ്പിച്ചു.
ചിത്രം അടിക്കുറിപ്പ് :
എരുമേലിയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറയുടെ നേതൃത്വത്തിൽ എംഎൽഎ അഡ്വ. എം ജെ സെബാസ്റ്റ്യന് നിവേദനം നൽകുന്നു
