KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻ കുന്നത്തെ ആ ബസ് ദുരന്തം* (1948 may 18)

*പൊൻ കുന്നത്തെ ആ ബസ് ദുരന്തം*
(1948 may 18)
*(“ബസ്സിൽ പുക വലി പാടില്ല” എന്ന മുന്നറുയിപ്പിനു പിന്നിലെ കഥ)*
ആദുരന്തം പൊൻ കുന്നത്തെ മുതിർന്ന തലമുറ
ഇന്നും ഞെട്ടലോടെ മാത്രം ഓർമ്മിക്കുന്നു.
പ്രൈവറ്റ് ബസ്സ്റ്റാണ്ടിനടുത്ത് ഇന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഇരിക്കുന്നസ്ഥലം അന്നു പി.എം.എസ്സ് ബസ്സുകാരുടെ ബുക്കിംഗ് ഓഫീസ്സായിരുന്നു.ബസ്സുകൾ
പാർക്കുചെയ്യുന്നതും ട്രിപ്പുകൾ തുടങ്ങുന്നതുമവിടെ നിനായിരുന്നു.പെട്രോൾടിന്നുകളിൽ നിറച്ചു കൊണ്ടു വന്നായിരുന്നു ബസ്സിലെ ടാങ്കിൽ നിറച്ചിരുന്നത്.
തൊട്ടടുത്ത് പാക്ക് കച്ചവടക്കാരുടെ സ്ഥലവും അതുണക്കുന്ന സ്ഥലവും.ബസ്സിനുള്ളിൽകൂടിയാണു പെട്രോൾ ടാങ്കിൽ നിറയ്ക്കുന്നത്.
അന്ന് ഈരാറ്റുപേട്ടയ്ക്കു പോകുന്ന ബസ്സിൽ നിറയെ ആൾ.പെട്രോൾ കൊണ്ടുവന്നുനിറയ്ക്കുന്ന കിളി ആരും തീപ്പെട്ടി ഉരച്ചു ബീഡി കത്തിയ്ക്കരുത് എന്നു സ്ഥിരം പറയും.
അന്നും അതു പറഞ്ഞു.പക്ഷേ ഒരു മുക്കുടിയൻ അതു വകവച്ചില്ല.പോടാ,പുല്ലേഎന്നു പറഞ്ഞ് അയാൾ അപ്പോൾ തന്നെ തീപ്പട്ടി ഉരച്ചു.നിമിഷം കൊണ്ട് ബസാളിക്കത്തി.
മുലകുടിയ്ക്കുന്ന കുഞ്ഞും അമ്മയും വിരുന്നിനു പോകാനിറങ്ങിയ നവദമ്പതികൾഎന്നിവരെല്ലാമ്മിനിട്ടുകൾക്കുള്ളിൽ വെന്തു കരിഞ്ഞു.പുരുഷൻ എന്നൊരാൾ പത്തുപന്ത്രണ്ടു
പേരെവലിച്ചിറക്കി രക്ഷ പെടുത്തി.അവസാനത്തെ സ്ത്രീയേയും മുലകുടിച്ചു കൊണ്ടിരുന്ന
കുഞ്ഞിനേയും രക്ഷിക്കാനിരിക്കേ ബോധരഹിതനായി ഫുഡ് ബോർഡിൽ വീണു മരിച്ചു.
കത്തിക്കരിഞ്ഞ മനുഷ്യരൂപങ്ങൾ പല്ലിളിച്ചിരിക്കുന്ന കാഴ്ച നിരവധി നാട്ടുകാരുടെ
പേടി സ്വപ്നമായി മാറി വളരെക്കാലത്തേയ്ക്ക്.
ഈ ദുരന്തത്തെ തുടർന്നാണ് അന്നത്തെ സർക്കാർ
“ബസ്സിൽ പുകവലി പാടില്ല” എന്നു
ബോർഡ് വയ്ക്കണം എന്ന നിയമം കൊണ്ടുവന്നത്

error: Content is protected !!