റവ. ഡോ. ആന്റണി നിരപ്പേലിന്റെ ഛായാചിത്രം മന്ത്രി റോഷി അഗസ്റ്റിൻ അനാച്ഛാദനം ചെയ്‌യും

കാഞ്ഞിരപ്പള്ളി : പെരുവന്താനം സെന്റ് ആന്‍റണീസ് കോളേജിന്റെ സ്ഥാപകനായ റവ. ഡോ. ആന്റണി നിരപ്പേലിന്റെ ഏഴടി ഉയരവും അഞ്ചടി വീതിയുമുള്ള പൂർണ്ണകായ ഛായാചിത്രത്തിന്റെ അനാച്ഛാദനം ഈ മാസം 19ന് ഉച്ചക്ക് ഒരുമണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പെരുവന്താനം സെന്റ് ആന്‍റണീസ് കോളേജിൽ വച്ച് നിർവഹിക്കും. വാഴൂർ സോമൻ എം. എൽ .എ അധ്യക്ഷത വഹിക്കും.

യോഗത്തിൽ ചെയർമാൻ ബെന്നി തോമസ്, ഫാദർ ആന്‍റണി തോക്കനാട്ട് ( പ്രിൻസിപ്പൽ- സെന്‍റ്. ആന്‍റണീസ് പബ്ലിക് സ്കൂൾ ആനക്കല്ല്) റവ ഫാ ബിജു ചുളയില്ലാപ്ലാക്കൽ (ഫാക്കൽറ്റി ഹെഡ് മരിയൻ കോളേജ് കുട്ടിക്കാനം ആൻഡ് മെൻറ്റർ സെന്‍റ് ആന്‍റണീസ് കോളേജ് ), ഫാ തോമസ് നല്ലൂർകാലായിൽപറമ്പിൽ (വികാരി സെന്‍റ് ജോസഫ് ഫൊറാന ചർച്ച്, പെരുവന്താനം), കെ. റ്റി. ബിനു (ജില്ലാ പഞ്ചായത്ത് മെമ്പർ), ജോർജുകുട്ടി അഗസ്തി (ചെയർമാൻ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് തിരുവനന്തപുരം), ഡോമിന സജി (പ്രസിഡന്‍റ് പെരുവന്താനം ഗ്രാമ പഞ്ചായത്ത്), എബിൻ എം എബ്രഹാം (ജി .എം .ആൻഡ് സി .ഇ .ഓ മീനച്ചിൽ ഈസ്റ്റ് അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക്), ആന്‍റണി ജേക്കബ് (സെക്രട്ടറി സെന്‍റ് ആന്‍റണീസ് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി), മധുസൂദനൻ എ ആർ (പ്രിൻസിപ്പൽ സെന്‍റ് ആന്‍റണീസ് കോളേജ് കാഞ്ഞിരപ്പള്ളി), ജോസ് ആന്‍റണി, ബോബി കെ മാത്യു (പ്രിൻസിപ്പൽ ഇൻ ചാർജ്) , റ്റിജോമോൻ ജേക്കബ് (കൺവീനർ), സുപർണ്ണ രാജു (വൈസ് പ്രിൻസിപ്പൽ), റസ്നിമോൾ ഇ. എ (വൈസ് പ്രിൻസിപ്പൽ ) തുടങ്ങിയവർ പ്രസംഗിക്കും.

മധ്യതിരുവിതാംകൂറിലെ ആനക്കല്ല് പോലുള്ള ഗ്രാമത്തിൽ മുപ്പത്തിയാറുവർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂൾ ഉൾപ്പെടെ ആറ് സ്കൂളുകളും അഞ്ചു കോളേജുകളും നിരപ്പേലച്ചൻ ആരംഭിച്ചിട്ടുണ്ട്. സിവിൽ സർവീസ് പഠനത്തിന് എ.എൽ.എസ് മായി ചേർന്ന് 2019 ൽ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ആണ് അദ്ദേഹം അവസാനമായി സ്ഥാപിച്ചത്. സെന്‍റ് ആന്‍റണീസ് ഗ്രൂപ്പ് ഓഫ് കോളേജുകളുടെ ആരംഭം 1992 ഫെബ്രുവരി എട്ടാം തീയതി കമ്പ്യൂട്ടർ കോളേജ് സ്ഥാപിച്ചുകൊണ്ടാണ്. നിരവധി തൊഴിലധിഷ്ഠിത കോഴ്സുകളും ലഭ്യമാക്കി വരുന്ന കോളേജുകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി നിരവധി സ്കോളർഷിപ്പുകൾ നൽകിവരുന്നു.

വിദ്യാഭ്യാസ രംഗത്തോടൊപ്പം സഭൈക്യ മ തസൗഹാർദ്ദ രംഗത്തും സജീവസാന്നിധ്യമായിരുന്നു. ഡോ. നിരപ്പേൽ . എപിജെ അബ്ദുൽ കലാം പോലുള്ള മഹത് വ്യക്തികളെയും അദ്ദേഹം ഏർപ്പെടുത്തിയ മതസൗഹാർദ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. ആദ്യം നിലയ്ക്കൽ പള്ളിയുടെ അടിസ്ഥാനശില ഇട്ടതും ഇദ്ദേഹം തന്നെയാണ്. നിലയ്ക്കൽ പള്ളി ഇന്ന് കേരളത്തിലെ എല്ലാ ക്രൈസ്തവ സമൂഹങ്ങളും ഒരുമിച്ച് ആരാധിക്കാവുന്ന ഏക ദേവാലയമാണ്.

പെരുവന്താനം കോളേജിൽ ബി.സി.എ പഠിച്ചിരുന്ന വിദ്യാർഥിയായ അനന്തു സുരേഷാണ് കോളേജിനുവേണ്ടി പൂർണകായ ഛായാചിത്രം വരച്ചിരിക്കുന്നത്. ഈ വിദ്യാർഥി കഴിഞ്ഞവർഷം സ്വാമി വിവേകാനന്ദന്‍റെ പൂർണകായ ശിൽപം നിർമ്മിച്ചിരുന്നു. കോളേജ് സ്ഥാപിച്ചിരിക്കുന്ന ഈ ഛായാചിത്രം വരുംതലമുറയ്ക്ക് വ്യത്യസ്ത ചിന്തകളിൽ അധിഷ്ഠിതമായി ദൈവാശ്രയബോധത്തോടെ കഠിനാധ്വാനം ചെയ്യാൻ പ്രേരകമാകുമെന്ന് ചെയർമാൻ ബെന്നി തോമസ് അറിയിച്ചു.

error: Content is protected !!