KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പതിവ് തെറ്റിച്ചില്ല ; മഴക്കാലമെത്തിയതോടെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടി

കാഞ്ഞിരപ്പള്ളി: ദിവസേന മുന്നൂറിലധികം ബസുകൾ കടന്നു പോകുന്ന കാഞ്ഞിരപ്പള്ളി സ്റ്റാൻഡിലെത്തുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും ബസ് ജീവനക്കാർക്കും പ്രാഥമികാവശ്യങ്ങൾക്ക് മാർഗങ്ങളിലാത്ത അവസ്ഥയിൽ വീണ്ടും എത്തിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടി. മലിനജലം പുറത്തേക്കൊഴുകാൻ തുടങ്ങിയതോടെയാണ് കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയത്. എല്ലാ മഴക്കാലത്തും ഇതുതന്നെയാണ് സ്ഥിതി. കംഫർട്ട് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഭാഗത്തെ ഉറവയാണ് പുതിയ മാലിന്യക്കുഴി നിർമിക്കുന്നതിന് തടസമായി നിൽക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. പര്യാപ്തമായ സെപ്റ്റിക് ടാങ്കും സോക്‌പിറ്റും ഇല്ലാത്തതാണ് പ്രധാന കാരണം. കൂടാതെ മഴക്കാലത്ത് മണ്ണിനടിയിൽ ഉറവയും ഉണ്ടാകുന്നതോടെ ടാങ്ക് നിറഞ്ഞ് ജലം പുറത്തേക്ക് ഒഴുകും.

കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയതോടെ സ്ത്രീകളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പല പുരുഷൻമാരും കംഫർട്ട് സ്റ്റേഷന്റെ പുറത്ത് തന്നെ മൂത്രശങ്ക തീർക്കുന്ന സ്ഥിതിയാണ്.

2010ൽ 25 വർഷത്തേക്ക് ബി. ഒ.ടി അടിസ്ഥാനത്തിൽ നിർമിച്ച കംഫർട്ട് സ്റ്റേഷനാണ് മതിയായ സെപ്റ്റിക് ടാങ്കുകൾ ഇല്ലാത്തത്. മഴ ശക്തമാകുമ്പോൾ സെപ്റ്റി ക്‌ടാങ്ക് നിറഞ്ഞ് ബസ് സ്റ്റാൻഡിലൂടെ മലിന ജലം ഒഴുകി ദുർഗന്ധം വമിച്ചു തുടങ്ങും. ഇതോടെ കംഫർട്ട് സ്റ്റേഷൻ പുട്ടും. വർഷങ്ങളായുള്ള ഈ പ്രശ്ന‌ത്തിന് ശാശ്വത പരിഹാരം കാണാൻ മാറിമാറി വരുന്ന പഞ്ചായത്ത് ഭരണസമിതികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല പ്രതിഷേധം ശക്തമാകുമ്പോൾ പ്രശ്‌നപരിഹാരത്തിന് പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും തുക വകയിരുത്തിയിട്ടുണ്ടെന്നുമുള്ള സ്ഥിരം മറുപടിയാണ് വർഷങ്ങളായി അധിക്യതരുടെ ഭാഗത്തു നിന്ന് ഉയരുന്നത്.

കംഫർട്ട് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഭാഗത്തെ ഉറവയാണ് പുതിയ മാലിന്യക്കുഴി നിർമിക്കുന്നതിന് തടസമായി നിൽക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു പര്യാപ്തമായ സെപ്റ്റിക് ടാങ്കും സോക്‌പിറ്റും ഇല്ലാത്തതാണ് പ്രധാന കാരണം. കൂടാതെ മഴക്കാലത്ത് മണ്ണിനടിയിൽ ഉറവയും ഉണ്ടാകുന്നതോടെ ടാങ്ക് നിറഞ്ഞ് ജലം പുറത്തേക്ക് ഒഴുകും.

പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമിക്കുന്നതിനുവേണ്ടി പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും സാങ്കേതിക അനുമതിയായെന്നും പഞ്ചായത്ത് അധിക്യതർ അറിയിച്ചു. ഇനി ടെൻഡർ വിളിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കും എന്നാണ് അറിയുന്നത്.

error: Content is protected !!