KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇടക്കുന്നം കുടുംബാരോഗ്യകേന്ദ്രത്തിന് ആംബുലൻസ് നൽകി

കാഞ്ഞിരപ്പള്ളി: ഇടക്കുന്നം കുടുംബാരോഗ്യകേന്ദ്രത്തിന് അനുവദിച്ച ആംബുലൻസ് സെബാസ്റ്റ്യൻ കുളത്തുങ്കൽ കൈമാറി. ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമയുടെ നിർദേശപ്രകാരമാണ് കുടുംബാരോഗ്യകേന്ദ്രത്തിൽ ആംബുലൻസ് അനുവദിച്ചത്. ജില്ലാ പഞ്ചായത്തിൽനിന്നു 11.50-ലക്ഷം രൂപയും പഞ്ചായത്തിൽനിന്ന് 50,000 രൂപയുമാണ് അനുവദിച്ചത്. 

ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജിതാ രതീഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, പാറത്തോട് ഗ്രാമപ്പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് സിന്ധു മോഹൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, ജെസ്സി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്ത്, സ്ഥിരംസമിതിയംഗങ്ങളായ ഡയസ് മാത്യു, ഷേർളി വർഗീസ്, വിജയമ്മ വിജയലാൽ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!