കരിമ്പുകയം കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കണം: കോൺഗ്രസ് .

കാഞ്ഞിരപ്പള്ളി: കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിച്ച കരിമ്പുകയം കുടിവെള്ള പദ്ധതി പൊതുജനങ്ങൾക്ക് ബാധ്യതയായി മാറിയെന്ന് കോൺഗ്രസ് ആനക്കല്ല് അഞ്ചാം വാർഡ് കമ്മറ്റി ആരോപിച്ചു. വേനൽ രൂക്ഷമാവുകയും കുടിവെള്ള ക്ഷാമത്താൽ ജനം വലയുകയും ചെയ്യുമ്പോൾ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കരിമ്പുകയം പദ്ധതിയിൽ നിന്നും ജനങ്ങൾക്ക് ഒരു തുള്ളി വെള്ളം പോലും കിട്ടുന്നില്ല എന്ന് മാത്രമല്ല ആധുനിക നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയ തമ്പലക്കാട് റോഡിൾ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ നിരന്തരം പൊട്ടുന്നതു മൂലം രൂക്ഷമായ ഗതാഗത തടസ്സവും പതിവായിരിക്കുകയാണ്.

വാർഡിൽ ഉൾപ്പെടുന്ന കാവുകാട്ട് നാഗർ ഭാഗം മുതൽ മുപ്പതോളം സ്ഥലങ്ങളിലാണ് റോഡിൽ അപകരമാം വിധം കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകൾ കാരണം ഗുണനിലവാരമില്ലാത്ത പൈപ്പുകൾ ഉപയോഗിച്ചതിനാലാണ് വെള്ളം തുറന്നു വിടുമ്പോഴെല്ലാം പൈപ്പുകൾ പൊട്ടുന്നത് എന്ന് കോൺഗ്രസ് വാർഡ് കമ്മറ്റി ആരോപിച്ചു. ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനും വാർഡ് കമ്മറ്റി തീരുമാനിച്ചു. വാർഡ് പ്രസിഡന്റ് ഷാജി പെരുന്നേപ്പറമ്പലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മണ്ഡലം പ്രസിഡന്റ് റോണി കെ ബേബി ഉദ്ഘാടനം ചെയ്തു. ജോബ് കെ വെട്ടം, മാത്യു കുളങ്ങര, രാജേഷ് രാഘവൻ, പ്രസാദ് കുളത്തിങ്കൽ, തങ്കച്ചൻ ഒറീത്തായിൽ, അനീഷ് കൊല്ലിയിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!